SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.52 AM IST

പൂട്ടിയിട്ട വീട്ടിൽ കവർച്ച

rober

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ വീട്ടുകാർ വീട് പൂട്ടിപ്പോയി മണിക്കൂറുകൾക്കകം വീടിന്റെ വാതിൽ തകർത്ത് കവർച്ച. കണ്ണൂർ സിറ്റിപോലീസ് സ്റ്റേഷൻ പരിധിയിലെ അത്തോടുള്ള സി.പി.നസീമയുടെ വീട്ടിലാണ് കവർച്ച നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആറുപവൻ ആഭരണങ്ങളും 20,000 രൂപയുമാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

ഇന്നലെ പുലർച്ചെ ഒന്നര മണിയോടെ വീടുപൂട്ടി നസീമ കൊല്ലത്തുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. പതിനൊന്നര മണിയോടെ കണ്ണൂർ കോട്ടയ്ക്ക് താഴെ താമസിക്കുന്ന സഹോദരൻ മുഹമ്മദ് നവാസ് അതുവഴി ബൈക്കിൽ പോകവെയാണ് വാതിൽ അൽപം തുറന്ന നിലയിൽ കാണുന്നത്. തുടർന്ന് നസീമയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞ ശേഷം വീടിനകത്ത് കയറി നോക്കിയപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് വ്യക്തമായത്. കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ROBBRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.