SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.43 PM IST

18 കുടുംബശ്രീപ്രവർത്തകർക്കെതിരെ കേസ്

mayor
മേയർ ടി.ഒ.മോഹനൻ കോർപ്പറേഷൻ ഓഫീസിലെത്തുമ്പോൾ ഗേറ്റിനു പുറത്ത് സമരം നടത്തുന്ന കുടുംബശ്രീ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നു

കണ്ണൂർ: കോർപറേഷൻ കോമ്പൗണ്ടിലെ ടേസ്​റ്റി ഹട്ട് ഹോട്ടൽ പൊളിച്ചു നീക്കിയതിൽ പ്രതിഷേധിച്ച് മേയറെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ കൈയേ​റ്റം ചെയ്ത സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 18 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം രാവിലെ മേയർ കോർപറേഷൻ ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ മേയറെ തടഞ്ഞ് നിർത്തിയത്. ഉടുമുണ്ട് വലിച്ചെറിയാനും കൈയേ​റ്റം ചെയ്യാൻ ശ്രമിച്ചെന്നും മേയർ ആരോപിച്ചു. ഏറെനേരം മുദ്റാവാക്യം വിളിച്ച് മേയറെ തടഞ്ഞ കുടുംബശ്രീ പ്രവർത്തകരെ പൊലീസ് അറസ്​റ്റ് ചെയ്ത് നീക്കിയിരുന്നു.

കോർപറേഷൻ ഓഫീസ് കോമ്പൗണ്ടിൽ വച്ച് ആക്രമിച്ച കു​റ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ടി.ഒ. മോഹനൻ സി​റ്റി പൊലീസ് കമ്മിഷണർക്കും ടൗൺ സി.ഐക്കും പരാതി നൽകിയിരുന്നു. ടേസ്​റ്റി ഹട്ട് കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരായ ശ്രീഷ്മ, രമണി, ശ്രീജ, പ്രസീത തുടങ്ങിയ ഏഴു പേർക്കും കൗൺസിലർമാരായ രജനി, സീത, മുൻ സി.ഡി.എസ് അംഗം ശർമ്മിള എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരയാണ് മേയർ പരാതി നൽകിയത്. മേയറുടെ പരാതിയെ തുടർന്നാണ് ടൗൺ പൊലീസ് കേസെടുത്തത്.

മേയർ ടി.ഒ.മോഹനൻ കോർപ്പറേഷൻ ഓഫീസിലെത്തുമ്പോൾ ഗേറ്റിനു പുറത്ത് സമരം നടത്തുന്ന കുടുംബശ്രീ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MAYOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.