മയ്യിൽ: എസ്എഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് മയ്യിലിൽ തുടക്കമായി. ധീരജ് നഗറിൽ (സാറ്റ്കോസ് ഓഡിറ്റോറിയം) ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.പി ഷിജു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി ഹരികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എ ബിനീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.പി അൻവീർ, കെ.പി ഐശ്വര്യ, എ.ബി ആദർശ് സജി, സി.പി.എം നേതാക്കളായ ടി.കെ. ഗോവിന്ദൻ, കെ. ചന്ദ്രൻ, എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് 6ന് മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഭാസംഗമം നടക്കും. സമാപന ദിവസമായ ഇന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |