SignIn
Kerala Kaumudi Online
Friday, 19 April 2024 8.24 PM IST

കാസർകോട്- വയനാട് പവർ ഹൈവേ നിർമ്മാണം തുടങ്ങുന്നു:  മുടങ്ങില്ല വെളിച്ചം

kv-line

കാസർകോട്: മലബാറിന്റെ വൈദ്യുതി വിതരണശൃംഗലയിൽ വിപ്ലവമായേക്കാവുന്ന കാസർകോട് വയനാട് പവർ ഹൈവെയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു . കാസർകോട് മുതൽ തിരുവനന്തപുരം 400 കെ.വി പവർ ഹൈവേയുടെ ഭാഗമായുള്ള കരിന്തളം വയനാട് വൈദ്യുതി ലൈനിൽ ടവറുകളിൽ ഭൂരിഭാഗവും ഉറപ്പിച്ചുകഴിഞ്ഞു.

കരിന്തളം കയനിയിലെ 400 കെ.വി. സബ്‌സ്റ്റേഷനോട് ബന്ധിപ്പിച്ചാണ് മാനന്തവാടി പയ്യമ്പള്ളി വരെ ലൈൻ വലിക്കുന്നത്. 125 കിലോമീറ്റർ നീളമുള്ള ലൈനിന് 360 കോടി രൂപയാണ് ചിലവ് . പയ്യമ്പള്ളിയിൽ 400 കെ വി സ്വിച്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കും. ഇതുവഴി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ വൈദ്യുതി എത്തിക്കാനാകും.

ഉഡുപ്പി - കരിന്തളം 400 കെ.വി. വൈദ്യുതി ലൈൻ നിർമ്മാണം നടക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. ജില്ലയിൽ 150 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകും. ഉഡുപ്പിയിൽ 400 കെ.വി.ലൈൻ, ഉഡുപ്പിയിൽ നിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റർ നീളമുള്ള 400 കെ.വി.ലൈൻ, കരിന്തളത്ത് 400 കെ.വി.സബ്‌സ്റ്റേഷൻ എന്നിവയുടെ നിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെടുന്നു.സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡാണ് നിർമാണം നടത്തുന്നത്. കരിന്തളം കയനിയിൽ സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ 12 ഏക്കർ ഭൂമിയിലാണ് സബ്‌സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുന്നത്.

ലൈൻ തകരാറുകളെ ഭയക്കേണ്ട

കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ കേരളത്തിലേക്ക് നിലവിൽ വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെവി സബ്‌സ്റ്റേഷനിൽ നിന്നാണ്. മൈസൂരുവിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഈ വൈദ്യുതിയാണ് അരീക്കോട്, കാഞ്ഞിരോട്, മൈലാട്ടി 220 കെവി ലൈൻ വഴി കാസർകോട്, കണ്ണൂർ ജില്ലകളിലെത്തുന്നത്. ലൈനുകളിൽ തകരാറുണ്ടായാൽ കണ്ണൂർ, കാസർകോട് ജില്ലകൾ പൂർണമായും ഇരുട്ടിലാകും. ഇതിനൊരു ശാശ്വത പരിഹാരമായാണ് കരിന്തളത്ത് 400 കെവി സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നത്. ഇവിടെ നിന്ന് 220 കെ.വി. ലൈൻ വഴി സ്വീകരിച്ച് മൈലാട്ടി, അമ്പലത്തറ, കാഞ്ഞിരോട്, തളിപ്പറമ്പ്, തലശേരി ,​വിദ്യാനഗർ സബ് സ്റ്റേഷനുകൾ വൈദ്യുതിയെത്തിക്കുന്നതാണ് പുതിയ സംവിധാനം.

പ്രവൃത്തി ഉദ്ഘാടനം 16 ന്

നീലേശ്വരം: കരിന്തളം വയനാട് 410 കെ വി.വൈദ്യുതി ലൈനിന്റെ പ്രവൃത്തി ഉദ്ഘാടനം 16 ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി കരിന്തളത്ത് നിർവഹിക്കും. കോയിത്തട്ട കുടുംബശ്രീ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി. അദ്ധ്യക്ഷത വഹിച്ചു. ടി.പി.ശാന്ത, കയനി മോഹനൻ, കുര്യാക്കോസ് പ്ലാപ്പറമ്പൻ, എൻ.പുഷ്പ രാജൻ, കെ.രാജഗോപാൽ, പി.ടി.നന്ദകുമാർ, സി.എച്ച്.അബ്ദുൾ നാസർ, കെ.വി.അജിത് കുമാർ, ഉമേശൻ വേളൂർ, വരയിൽ രാജൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനിയർ എൻ.ഇ. സലീം സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി.വി.അമർനാഥ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ.രവി (ചെയർ), എൻ.ഇ.സലീം (ജനറൽ കൺ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KSEB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.