കണ്ണൂർ: പാചക വാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു .മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രാമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കെ.വി.ഫിലോമിന മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി.ഗിരിജ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡെയ്സി സ്കറിയ, നേതാക്കളായ ഇ.പി.ശ്യാമള, അത്തായി പത്മിനി, ജില്ലാസെക്രട്ടറിമാരായ ശ്രീജ മഠത്തിൽ, ചഞ്ചലാക്ഷി, ടി. പി വല്ലി, വത്സല, പി. പി , അനിതകീഴല്ലുർ ,കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണൽ അഡ്വ. ഇന്ദിര, തങ്കമ്മ വേലായുധൻ, പുഷ്പലത പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |