SignIn
Kerala Kaumudi Online
Saturday, 20 April 2024 5.21 PM IST

കുറ്റിയാട്ടൂർ മാമ്പഴ വിപണന കേന്ദ്രം കണ്ണൂരിൽ തുടങ്ങി

sudheer
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ അർബൻ സ്ട്രീറ്റ് മാർക്കറ്റിൽ ആരംഭിച്ച കുറ്റ്യാട്ടൂർ മാമ്പഴ സ്റ്റാൾ സുധീഷ് കരമന സന്ദർശിക്കുന്നു

കണ്ണൂർ: കുറ്റിയാട്ടൂർ മാമ്പഴ വിപണന കേന്ദ്രം കണ്ണൂരിൽ തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. ഭൗമസൂചിക പദവി ലഭിച്ച കുറ്റിയാട്ടൂർ മാമ്പഴത്തിന്റെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആർ.ടി.ഒ പരിസരത്തെ അർബൻ സ്ട്രീറ്റ് മാർക്കറ്റിലാണ് വിപണന കേന്ദ്രം ആരംഭിച്ചത്. പ്രശസ്ത സിനിമാതാരം സുധീർ കരമന സ്റ്റാൾ സന്ദർശിച്ചു.

ആഴ്ചയിൽ ബുധൻ, വെള്ളി ദിവസങ്ങളിലാണ് സ്റ്റാൾ പ്രവർത്തിക്കുക. ഒരു കിലോ മാമ്പഴത്തിന് 50 രൂപയാണ് വില. വരും ദിവസങ്ങളിൽ മൂല്യവർധിത ഉൽപ്പന്നങ്ങളായ മാമ്പഴ ജാം, സ്‌ക്വാഷ്, പച്ച മാങ്ങാ ജാം, പച്ച മാങ്ങാ സ്‌ക്വാഷ്, പച്ച മാങ്ങാ പൗഡർ, കറി മാങ്ങ, അടമാങ്ങ, മാങ്ങയച്ചാർ, മാങ്ങാ കച്ച് മാങ്ങാ സോഡ എന്നിവയും കുറ്റിയാട്ടൂർ അരിയും വിപണനത്തിനുണ്ടാവും. മാമ്പഴം കൂടാതെ മാവിന്റെ ഗ്രാഫ്റ്റ് തൈകളും വിൽപ്പനക്കുണ്ട്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.അനിത അധ്യക്ഷത വഹിച്ചു. കുറ്റിയാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ വി.ഒ.പ്രഭാകരൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഇ.കെ. അജിമോൾ, എം.എൻ.പ്രദീപൻ, സി വി.ജിതേഷ്, കുറ്റിയാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് അംഗം കെ.വിജയൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.