SignIn
Kerala Kaumudi Online
Friday, 29 March 2024 6.06 AM IST

ഉപഹാരം നൽകി ആദരിച്ചു

photo-1
നന്മ മരം സംസ്ഥാന നേതൃത്വ കൺവൻഷനിൽ വെച്ച് എം.എൽ.എ സേവ്യർ ചി​റ്റില്ലപ്പള്ളി ബവിജേഷിന് ഉപഹാരം നൽകി ആദരിക്കുന്നു

പാനൂർ:നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ മികച്ച ജില്ലാ കോർഡിനേ​റ്റർമാർക്കുള്ള അംഗീകാരം നന്മ മരം കണ്ണൂർ ജില്ലാ കോർഡിനേ​റ്ററായ ആർ.ബവിജേഷിന് ലഭിച്ചു. ഹരിതവൽക്കരണത്തിനായി കേരളത്തിലെ 14 ജില്ലയിലും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന റിട്ട.മുൻ ഡി.ജി.പി ശ്രീലേഖ രക്ഷാധികാരിയായിട്ടുള്ള നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണം, വൃക്ഷ വ്യാപന പദ്ധതി, വിദ്യാലയങ്ങളിലെ കുട്ടികളിൽ പച്ചക്കറി കൃഷി പദ്ധതി, ഔഷധത്തോട്ട നിർമ്മാണം, വേനൽക്കാലത്ത് ജീവജാലങ്ങൾക്ക് ദാഹജലം പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. തൃശ്ശൂർ വടക്കാഞ്ചേരി ലയൺസ് ക്ലബ് ഹാളിൽ ആലത്തൂർ എം .പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്ത നന്മ മരം സംസ്ഥാന നേതൃത്വ കൺവൻഷനിൽ എം.എൽ.എ സേവ്യർ ചി​റ്റില്ലപ്പള്ളി ബവിജേഷിന് ഉപഹാരം നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.