SignIn
Kerala Kaumudi Online
Friday, 29 March 2024 12.26 AM IST

സിൽവർലൈൻ പ്രതിരോധ സമരം: മേധാപട്കർ കണ്ണൂരിൽ

photo-1-
യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന സിൽവർലൈൻ പ്രതിരോധ സമര സംഗമം സംഘാടക സമിതി രൂപീകരണ യോഗം

കണ്ണൂർ:കെ. റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ജനകീയസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക പ്രവർത്തക മേധാപട്കർ 22 ന് കണ്ണൂരിലെത്തും. ജവഹർ ലൈബ്രറി ഹാളിൽ ഉച്ചക്ക് മൂന്നിന് സിൽവർലൈൻ പ്രതിരോധ സമര സംഗമം നടക്കും.ജില്ലയിലെ കെ. റെയിൽ പ്രതിരോധ സമര രംഗത്തുള്ള പ്രവർത്തകരും സംഘടനകളും സംബന്ധിക്കും. സമരരംഗത്തുള്ള സ്ത്രീകളുമായി മേധ സംവദിക്കും.
സംഘാടക സമിതി രൂപീകരണ യോഗം യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മേയർ ടി.ഒ. മോഹനൻ ചെയർമാനും , അഡ്വ.വിനോദ് പയ്യട ജ.കൺവീനറും സിൽവർലൈനിനെതിരെ സമരംഗത്തുള്ള വിവിധ സംഘടനാ പ്രതിനിധികളും പ്രമുഖ വ്യക്തികളുമടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.കെ.സുധാകരൻ എം.പി,ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല, പി.ടി.മാത്യു, അഡ്വ.മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി എന്നിവരാണ് രക്ഷാധികാരികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.