കണ്ണൂർ: മംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് ലോറിയിൽ കടത്തുകയായിരുന്ന 30 ചാക്ക് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പട്ട് കാസർകോട് മധൂർ രാംദാസ് നഗറിലെ ബിസ് മില്ല മൻസിൽ എ.എം.യൂസഫിനെ(66) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താഴെചൊവ്വയിൽ വച്ച് ലോറി പിടികൂടിയത്.ലോറിയിൽ ടാർപോളിൻ ഷീറ്റ് താഴ്ത്തിയിട്ട് അതിന് മുകളിൽ ഹോളൊബ്രിക്സ് കട്ട വച്ച് മറച്ച നിലയിലായിരുന്നു പുകയില കണ്ടെത്തിയത്.
പിടികൂടിയ സാധനങ്ങൾക്ക് ലക്ഷങ്ങൾ വില വരും .രണ്ട് മാസം മുമ്പും സമാന രീതിയിൽ കടത്തിയ ലക്ഷങ്ങൾ വിലവരുന്ന പുകയില ഉൽപ്പന്നങ്ങളുമായി യൂസഫിനെ പൊലീസ് ഇതേ ലോറി സഹിതം പിടികൂടിയിരുന്നു.എസ് .ഐ .പുരുഷു ,നിശാന്ത്, നാസർ, രാജേഷ്, ബൈജു, ജസ്റ്റിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |