SignIn
Kerala Kaumudi Online
Thursday, 25 April 2024 11.22 AM IST

മന്നനാർ പാടി രാജവംശത്തിന്റെ ചരിത്രം സംരക്ഷിക്കാൻ തിയ്യ മഹാസഭാ

tms-
തീയ്യ മഹാസഭ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് : കേരളത്തിലെ തീയ്യ രാജാവംശമായിരുന്ന മന്നനാർ രാജവംശത്തിന്റെ ചരിത്രവും കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലം സംരക്ഷിക്കാനും തീയ്യ മഹാസഭ മുന്നിട്ട് ഇറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം പറഞ്ഞു. തീയ്യ മഹാസഭാ കാസർകോട് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ഏറെ പ്രൗഡിയോടെ എത്രയോ തലമുറകളോളം വടക്കൻ മലബാറിന്റ നിറ സാന്നിധ്യമായിരുന്ന മന്ദന്നാർ പാടി രാജവംശം ചരിത്രത്തിന്റെ രേഖകളിൽ പലതും നശിപ്പിച്ചു കളയാൻ സവർണ്ണ മേധാവിത്വം ശക്തമായ ഇടപെടൽ നടത്തിയിരുന്നു. അത് കൊണ്ട് പൂപ്പറമ്പിൽ കൊട്ടാരം സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത് സ്മാരകം പണിത് രാജവംശത്തെ സംരക്ഷിക്കാൻ വേണ്ട പദ്ധതികളുമായി തീയ്യ മഹാസഭാ മുമ്പോട്ട് പോകും.

കൺവെൻഷനിൽ ജില്ല പ്രസിഡന്റ് പി.സി.വിശ്വംഭരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന മീഡിയ ചെയർമാൻ ചന്ദ്രൻ പുതുക്കൈ, ഭാസ്കരൻ വെളിച്ചപ്പാടൻ, മഹിളവിഭാഗം ജില്ല പ്രസിഡന്റ്‌ ഷൈജ സായി, ജില്ല വൈസ് പ്രസിഡന്റ്‌ കെ.വി പ്രസാദ്, ജില്ല ജോയിന്റ് സെക്രട്ടറി ജനാർദ്ദനൻ നീലേശ്വരം,തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ടി. വി രാഘവൻ, ആശാലത, സുധാഭ, രമേശൻ കാഞ്ഞങ്ങാട്, പ്രഭാകരൻ പാലിച്ചോൻ, നാരായൺ ചന്തേര, സുരേഷ് അരമങ്ങാനം തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ദാമോദരൻ കൊമ്പത്ത് സ്വാഗതവും ട്രഷറർ എം.കെ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.