കാസർകോട്: ബിവറേജ് ഔട്ട് ലൈറ്റുകളിൽ വില കുറഞ്ഞ മദ്യം ലഭിക്കാതായതോടെ അതിർത്തിഗ്രാമങ്ങളിലേക്ക് കർണാടകയിൽ നിന്ന് വില കുറഞ്ഞ മദ്യം ഒഴുകുന്നു. സീതാംഗോളിയിലെയും മുള്ളേരിയയിലെയും ബിവറേജ് ഔട്ട് ലൈറ്റുകളിൽ ഇപ്പോൾ വില കുറഞ്ഞ മദ്യം ലഭിക്കാത്തത് മുതലെടുത്താണ് കർണാടകയിൽ നിന്ന് വില കുറഞ്ഞ പാക്കറ്റ് മദ്യമെത്തിച്ച് അതിർത്തിപ്രദേശങ്ങളിൽ വിൽപ്പന നടത്തുന്നത്.
കൂടുതൽ ലഹരിയുള്ളതിനാൽ ഇത്തരം മദ്യത്തിന് അടിമകളാകുന്നവർ നിരവധിയാണ്. ഗുണനിലവാരമില്ലാത്തതിനാൽ പാക്കറ്റ് മദ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കർണാടകയിൽ പാക്കറ്റ് മദ്യം വിതരണത്തിനെത്തിക്കുന്നതിന് പ്രത്യേകം ഏജന്റുമാർ തന്നെയുണ്ട്. ഇതിന് പുറമെ ഈ മേഖലയിൽ വ്യാജവാറ്റും സജീവമാണ്.
അതിർത്തിയ്ക്കപ്പുറം ₹30
കടന്നുകിട്ടിയാൽ ₹200
കർണാടകയിൽ 30രൂപക്കും 40 രൂപക്കും കിട്ടുന്ന പാക്കറ്റ് മദ്യം 200 രൂപക്കാണ് വിൽപ്പന നടത്തുന്നത്. 200 രൂപക്കും അതിന് താഴെയുമുള്ള 180 മില്ലി മദ്യം മുമ്പ് ബിവറേജ് ഔട്ട് ലൈറ്റുകളിൽ ലഭ്യമായിരുന്നു. ഇത് കിട്ടാതായതോടെയാണ് സാധാരണക്കാരായ ഉപഭോക്താക്കൾ കർണാടകയിൽ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മദ്യത്തെ ആശ്രയിച്ചുതുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |