മാഹി: ചാലക്കര രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ വിവിധ രോഗങ്ങൾക്ക് മികച്ച ചികിത്സ ലക്ഷ്യമിട്ട് മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി.
ആസാദി ക അമൃത് മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പുകൾ ചാലക്കര ഒ.പി. ബ്ലോക്കിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പാൾ ഡോ. കബേർ സംഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ് ചാക്കോ, ഡോ. പി.ജെ. നവീൻ, ഡോ. എം.എസ്. ദീപ്തി, ഡോ. ശിവരാമകൃഷ്ണ നേതൃത്വം നൽകി.
ഇന്ന് മർമ്മ ചികിത്സയും, നാളെ ആസ്ത്മ, അലർജി, സൊറോസിസ്, ഇതര ചർമ്മ രോഗ ക്യാമ്പുകളുമാണ് നടക്കുക. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും മരുന്നുകളും ആവശ്യമായ പരിശോധനകളുമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വിഭാഗത്തിലും പ്രതിവാര ക്യാമ്പുകൾ നടത്തുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |