SignIn
Kerala Kaumudi Online
Saturday, 20 April 2024 9.00 AM IST

ഹരിതശോഭ പകരാൻ 1683 പച്ചത്തുരുത്തുകൾ: കൂടുതൽ കണ്ണൂരിൽ, കാസർകോട് മൂന്നാമത്

thuruth

കണ്ണൂർ: സംസ്ഥാനത്ത് 658 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായുള്ളത് 1683 പച്ചത്തുരുത്തുകൾ. . വിസ്തൃതിയിൽ 529.35 ഏക്കറോളം ഇത് വരുമെന്നാണ് ഹരിത കേരളം മിഷൻ തയാറാക്കിയ സംസ്ഥാന തല അവസ്ഥാ വിശകലന റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുള്ളത്. ജൈവ വൈവിദ്ധ്യരംഗത്തെ വിദഗ്ധനായ പ്രഫ. ഇ.കുഞ്ഞികൃഷ്ണൻ, പാല സെന്റ് തോമസ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജോമി അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അവസ്ഥാ വിശകലന പഠനം തയ്യാറാക്കിയത്.

പച്ചത്തുരുത്തിൽ മുന്നിൽ

കണ്ണൂർ

തിരുവനന്തപുരം

കാസർകോട്

വള്ളിച്ചെടികൾ

കണ്ണൂർ-

തിരുവനന്തപുരം

കോഴിക്കോട്

ഔഷധച്ചെടി

തിരുവനന്തപുരം

കണ്ണൂർ

കോഴിക്കോട്

തദ്ദേശീയവൃക്ഷം

തിരുവനന്തപുരം

കോഴിക്കോട്

സംരക്ഷിത വിഭാഗം സസ്യം

കണ്ണൂർ

കാസർകോട്

കോഴിക്കോട്

കണ്ണൂരിൽ വരും 41 തുരുത്തുകൾ കൂടി

കണ്ണൂർ ജില്ലയിൽ പുതിയ പച്ചത്തുരുത്തുകൾ ഒരുക്കാൻ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 41 കേന്ദ്രങ്ങളിലാണ് പുതിയ പച്ചത്തുരുത്ത് നടീലിന് ഒരുങ്ങുന്നത്. ജില്ലയിൽ നിലവിൽ 58 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 പച്ചത്തുരുത്തുകൾ വളരുന്നുണ്ട്. ഇവയിൽ 25 എണ്ണം ക്ഷേത്രങ്ങളോടനുബന്ധിച്ച പറമ്പുകളിലാണ്. നിലവിലുള്ള പച്ചത്തുരുത്തുകളിലെ വൃക്ഷതൈകളുടെ വളർച്ച സംബന്ധിച്ച അവസ്ഥാ വിശകലന പഠനവും പൂർത്തീകരിച്ചു. അതനുസരിച്ച് നശിച്ചു പോയ ചെടികൾക്ക് പകരം ചെടികളും ജൂണിൽ നടും . മൂന്ന് വർഷം മുമ്പ് ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി പ്രകാരം സർക്കാർ, അർദ്ധ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ കോമ്പൗണ്ടിലെ രണ്ടര ഏക്കറിലാണ് ട്രീ മ്യൂസിയം വളരുന്നത്. അപൂർവ്വ ഇനത്തിൽ പെട്ട 62 വൃക്ഷങ്ങൾ ട്രീ മ്യൂസിയത്തിൽ വളരുന്നുണ്ട്.

എല്ലാ വാർഡിലും പച്ചത്തുരുത്ത്

കൂടാളി പഞ്ചായത്തിൽ എല്ലാ വാർഡുകളിലും പച്ചത്തുരുത്ത് ഒരുക്കും. 18 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. 18 വാർഡുകളിലും പച്ചത്തുരുത്തുകൾ തയ്യാറാക്കുന്നതിന് ഭരണ സമിതി യോഗം ചേർന്ന് സ്ഥലം കണ്ടെത്തി.

വംശനാശം വന്നു കഴിഞ്ഞ വൃക്ഷങ്ങളുടെ തൈകൾ ശേഖരിച്ച് സംരക്ഷിച്ചു വളർത്തുന്ന ട്രീ മ്യൂസിയം എന്ന പച്ചത്തുരുത്ത് പ്രവർത്തനവും ജില്ലയിൽ നടക്കുന്നുണ്ട്. 18 പച്ചത്തുരുത്തുകൾ ഒരുങ്ങുന്നതോടെ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള തദ്ദേശസ്ഥാപനമായി കൂടാളി മാറും-

ഇ.കെ. സോമശേഖരൻ,​ജില്ലാ കോ- ഓഡിനേറ്റർ, ഹരിത കേരളം മിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.