കണ്ണൂർ : കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൻ പി സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. ആകെ 68 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 40 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റിവച്ചു. മൂന്ന് പരാതികളിൽ കമ്മിഷൻ റിപ്പോർട്ട് തേടി.
ദമ്പതിമാർ തമ്മിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. ബന്ധുക്കൾ, അയൽവാസികൾ എന്നിവർ തമ്മിലെ പ്രശ്നങ്ങൾ, സ്വത്ത് തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ച മറ്റ് പരാതികൾ. കമ്മീഷൻ അംഗം ഇ.എം.രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ.കെ.എം.പ്രമീള, അഡ്വ.കെ.പി.ഷിമ്മി, അഡ്വ.പി.നിഷ, കൗൺസിലർ മാനസ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത അദാലത്ത് ജൂണിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |