SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 PM IST

എലാങ്കോട് ഇരു നില വീട് കത്തിനശിച്ചു

veed
എലാങ്കോട് കത്തിനശിച്ച ഇരുനില വീട്

പാനൂർ: സെൻട്രൽ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ് മഹമൂദ്, സൗധയുടെ മകൻ ജമാൽ എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പാനുർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഉടൻ തീയണക്കുകയായിരുന്നു. തീപിടുത്തം കണ്ട് ഓടി കൂടിയ നാട്ടുകാരും ഏറെ സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ എടുത്ത് മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവാക്കാനായി. വീട് പൂർണ്ണമായും ഉപയോഗശൂന്യമായി. ഒന്നാം നില പൂർണ്ണമായും കത്തിയമർന്നു.
കെ.പി.മോഹനൻ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.നാസർ , കൗൺസിലർമാരായ ഖദീജ ഖാദർ ,എം.രത്നാകരൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.സുരേന്ദ്രൻ , പി.കെ.ഷാഹുൽ ഹമീദ്, പി.പി.എ സലാം, ടി.ടി.രാജൻ മാസ്റ്റർ, അലി നാനാറത്ത് ,സന്തോഷ് കണ്ണം വെള്ളി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.