കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനാ നാളായ രേവതി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും.ഉച്ചയ്ക്ക് പൊന്നിൻ ശീവേലി ആരാധനാ സദ്യ എന്നിവയും നടക്കും. സന്ധ്യാ പൂജയ്ക്കാണ് ആരാധനാ പൂജ നടത്തുക. ഉത്സവകാലത്തെ എല്ലാ ആരാധനാ നാളുകളിലും പാലമൃത് എന്നറിയപ്പെടുന്ന പഞ്ചഗവ്യാഭിഷേകവും ഉണ്ടാവും. പേരാവൂർ വേക്കളത്തു നിന്നും സ്ഥാനികൻ പാലമൃത് എഴുന്നള്ളിച്ച് സന്ധ്യാ പൂജയ്ക്ക് തൊട്ടുമുമ്പായി മണിത്തറയിൽ സമർപ്പിക്കും.തുടർന്ന് പെരുമാൾക്ക് പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങൾ നടക്കും.
ഉത്സവത്തിലെ നാല് ആരാധനകളിൽ അഷ്ടമി ആരാധന ഒഴികെ മൂന്ന് ആരാധനാ പൂജകളും നടത്തുന്നത് കോട്ടയം രാജവംശത്തിന്റെ താവഴികളായ കോവിലകങ്ങളാണ്. തെക്കേ കോവിലകമാണ് രേവതി ആരാധന നടത്തുന്നത്. ആരാധനാ ദിവസം കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ നൽകുന്നത് കോവിലകങ്ങളിൽ നിന്നാണ്. 31നാണ് രോഹിണി ആരാധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |