കണ്ണൂർ: രക്ഷിതാക്കൾ മക്കളെ ഗുസ്തി പരിശീലനത്തിന് കൂട്ടിക്കൊണ്ടു പോകുന്ന കാലമാണിതെന്നും കായിക മേഖലക്ക് സർവപിന്തുണയും നൽകുന്നുണ്ടെന്നും എം.എൽ.എ കെ.വി.സുമേഷ് പറഞ്ഞു . കേരള റസ് ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.നിസാമുദ്ധീന്‍ സ്പോർട്സ് കൗൺസിൽ ഹാളിൽ ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.ബിനീഷ് മുഖ്യാതിഥിയായി .കേരള സ്റ്റേറ്റ് സ്കൂൾ കോച്ച് ഗിരിധർ, ധീരജ് കുമാർ, തമ്പാൻ, എ.നിഷാന്ത് ,സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |