പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കബോഡ് വീൽചെയർ, റീ ക്ലൈയിനിംഗ് വീൽ ചെയർ, സിപി വീൽചെയർ, സ്റ്റാൻഡിംഗ് ഫ്രെയിം, വാക്കർ, സെൻസറി കിറ്റ്, ആം എക്സസൈസ്, ഫിങ്കർ എക്സസൈസ്, തെറാപ്പി മാറ്റ്, ക്രോംപ്ലൈറ്റഡ് വീൽചെയർ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി. അശോകൻ, പി.വി സകരിയ്യ, നബീൽ അബൂബക്കർ, ശംജി മാട്ടൂൽ, കെ.കെ. അനസ്, ഇന്ദിര ജോസഫ്, എം.കെ ഫാറൂഖ്, കെ. ദിവ്യ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |