SignIn
Kerala Kaumudi Online
Thursday, 25 April 2024 1.43 PM IST

നഗരത്തിൽ രാത്രി ഓട്ടോ യാത്രയ്ക്ക് നിയന്ത്രണം 

auto

കണ്ണൂർ: കണ്ണൂർ നഗരത്തിൽ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം വരുന്നു. നൈറ്റ് പാസ് ഏർപ്പെടുത്തി അനധികൃത ഓട്ടോ സർവീസ് നിർത്തലാക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. മുന്നോടിയായി നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പ്രത്യേക പാസ് നൽകും. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മുഴുവൻ ഡ്രൈവർമാരും ജൂൺ ഒന്നു മുതൽ രാത്രി 10ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം മാത്രമേ ഓട്ടോ സർവീസ് നടത്താനാവൂ. പാസുകൾ ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവൻ രേഖകളുടെയും ലൈസൻസിന്റെയും പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AUTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.