കണ്ണൂർ : മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യു.പിസ്കൂൾ സ്റ്റേജ്, സ്കൂൾ കെട്ടിടം കളരി പാഠശാല ഉദ്ഘാടനവും വാർഷികാഘോഷ സമാപനവും ആറിന് 3. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കളരി , വോളിബാൾ പരിശീലകർക്കുള്ള ആദരവും വിദ്യാലയത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഒപ്പം നടക്കും.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .വി ഷീബ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പ്രധാനാദ്ധ്യാപിക കെ. ഇന്ദിര ,പി.ടി.എ പ്രസിഡന്റ് കെ, സുശീലൻ, സ്കൂൾ മാനേജർ എം. വേണുഗോപാലകുറുപ്പ് ,കെ.ഒ. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |