കാസർകോട്: ജില്ലാ കെ എസ് ഇ ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ പി.ജയകൃഷ്ണൻ 23 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ചു. 1999 ഫെബ്രുവരി 5ന് അസിസ്റ്റന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ച് വിരമിക്കുന്നതുവരെ ഡിസ്ട്രിബ്യൂഷൻ മേഖലയിൽ പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട്, കരിമ്പം, മാടായി, തലശ്ശേരി എന്നീ ഓഫീസുകളിലായി എട്ട് വർഷവും ബാക്കി കാസർകോട് ജില്ലയിലെ വിവിധ ഓഫീസുകളിലും സേവനമനുഷ്ടിച്ചു. വെള്ളിക്കോത്ത് സ്വദേശിയാണ്. ഭാര്യ: ഡോ: എം.കെ. നീന (പ്രിൻസിപ്പൽ, സൈനബ് മെമ്മോറിയൽ ബി.എഡ് കോളേജ്). മകൾ: ഉണ്ണിമായ (എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി, ചെന്നൈ). റിട്ട. പി. ഡബ്ള്യൂ എൻജിനീയർ പരേതനായ പി.പി.കുമാരൻ നായരുടെയും പരേതയായ പി. മനോരമയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |