SignIn
Kerala Kaumudi Online
Saturday, 20 April 2024 8.37 AM IST

ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ ശക്തികൾ അക്രമം അഴിച്ചുവിടുന്നു:മുഖ്യമന്ത്രി

photo
രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിതമായി സംഘപരിവാർ ശക്തികൾ അക്രമം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ ആശങ്കയിലാണ്. ഭൂരിപക്ഷ വർഗ്ഗീയതയും ,ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമപുരം വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ടി .വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

എം.വിജിൻ എം.എൽ.എ ഗ്രന്ഥാലയത്തിന്റെ എ ഗ്രേഡ് പ്രഖ്യാപനം നടത്തി. 75 ലക്ഷം രൂപ ചെലവിട്ട് മൂന്നു നിലകളിലായാണ് വായനശാല കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയത്. 1959ലാണ് വായനശാല സ്ഥാപിതമായത്. രാജാറാം മോഹൻറോയ് ഫൌണ്ടേഷൻ , ടി.വി.രാജേഷ് എം.എൽ.എ ആയിരുന്നപ്പോൾ ഉള്ള വികസന ഫണ്ട് , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായം ,ജനകീയ ഫണ്ട് എന്നിവയോടു കൂടിയാണ് വായനശാല കെട്ടിടം പൂർത്തിയാക്കിയത് . വായനാമുറി, ജനസേവന കേന്ദ്രം, റിക്രിയേഷൻ സെന്റർ, വിശാലമായ ലൈബ്രറി ഹാൾ, ഓഫീസ് എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ട്. സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ. ശ്രീമതി ,ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ,ഒ.വി.നാരായണൻ ,പി.പി.ദാമോദരൻ ,സി.എം.വേണുഗോപാലൻ ,എം.ശ്രീധരൻ ,എം.വി.രവി ,പി.പി.അംബുജാക്ഷൻ ,എം.കെ.രമേഷ് കുമാർ ,പി. കെ.വിജയൻ ,കെ.ശിവകുമാർ ,കെ.പി.മനോജ് ,എ.വി.മണി പ്രസാദ് എന്നിവർ സംസാരിച്ചു. ഐ.വി.ശിവരാമൻ സ്വാഗതവും ,കെ.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.ചെറുതാഴം ചന്ദ്രൻ നയിച്ച തായമ്പകയും ഫോക് ലോർ അക്കാഡമിയുടെ ഗാനമേളയും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.