SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 AM IST

മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു .പി സ്‌കൂൾ കെട്ടിടോദ്ഘാടനം: എയ്ഡഡ് സ്‌കൂളുകൾ ചലഞ്ച് ഫണ്ട് ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി

makreri
മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി. സ്‌കൂൾ കളരിപാഠശാലയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളരി അഭ്യാസം

പെരളശ്ശേരി: എയ്ഡഡ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചലഞ്ച് ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു .പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടം, സ്റ്റേജ്, കളരി പാഠശാല എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016 മുതൽ പൊതുവിദ്യാലയങ്ങളിൽ 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. അഞ്ചു കോടി രൂപ കിഫ്ബി സഹായം ഉപയോഗിച്ച് നവീകരിക്കുന്ന 141 സ്‌കൂളുകളിൽ 121 എണ്ണം പൂർത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടിൽ നവീകരിക്കുന്ന 386 സ്‌കൂളുകളിൽ 126 പൂർത്തീകരിച്ചു. ബാക്കിയുള്ളവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 20 തീരദേശ സ്‌കൂൾ ഉൾപ്പെടെ 240 സ്‌കൂൾ പുതുതായി പണിയാൻ സർക്കാരിന് കഴിഞ്ഞു. പഠന വിഷയങ്ങൾക്കൊപ്പം കുട്ടികളുടെ ജീവിതത്തിന് മുതൽക്കൂട്ടാവുന്ന പരിശീലനങ്ങളും നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ തോതിൽ അർത്ഥവത്താകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 126 വർഷത്തെ പഴക്കമുള്ള മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്‌കൂളിൽ കളരിപാഠശാലയും പ്രവർത്തിക്കുന്നുണ്ട്.
ചടങ്ങിൽ ഖേലോ മാസ്റ്റേഴ്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാർ, നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂർവ്വവിദ്യാർത്ഥിനി, കളരി പരിശീലകൻ, വോളിബോൾ പരിശീലകൻ എന്നിവർക്കുള്ള ആദരവും വിദ്യാലയത്തിലെ മികച്ച വിദ്യാർഥികൾക്കുള്ള അനമോദനവും നടന്നു.
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക കെ.ഇന്ദിര റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി സഞ്ജന, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ബീന, കണ്ണൂർ സൗത്ത് ബി.പി.സി.സി ആർ വിനോദ്കുമാർ, സ്‌കൂൾ മാനേജർ എം വേണഗോപാലക്കുറുപ്പ്, പി.ടി.എ പ്രസിഡന്റ് കെ.സുശീലൻ, സ്റ്റാഫ് സെക്രട്ടറി സഞ്ജയ് സദാനന്ദൻ, കെ.ഒ.സുരേന്ദ്രൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കളരി പ്രദർശനവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.