SignIn
Kerala Kaumudi Online
Friday, 19 April 2024 5.48 PM IST

ഇതാ ഇവിടെയുണ്ട് ജീവൻ തുടിക്കുന്ന കൃഷ്ണമേനോൻ

chithrankunchimanghalam

കുഞ്ഞിമംഗലം: മുൻ പ്രതിരോധമന്ത്രിയും ഇന്ത്യയുടെ നയതന്ത്രമേഖലയിലെ എക്കാലത്തെയും സുപ്രധാന വ്യക്തിത്വമായിരുന്ന വി.കെ.കൃഷ്ണമേനോന്റെ ജീവൻ തുടിക്കുന്ന പ്രതിമ പള്ളിക്കുന്ന് വി.കെ.കൃഷ്ണമേനോൻ വനിതാകോളേജിൽ ഒരുങ്ങി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് അർദ്ധകായ പ്രതിമ ഒരുക്കിയത്.

മൂന്നുമാസമെടുത്ത് രണ്ടര അടി ഉയരത്തിൽ ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ശിൽപത്തിന് കോപ്പർ നിറത്തിലുള്ള ഫിനിഷിംഗാണ് നൽകിയിരിക്കുന്നത്. കോട്ടും ടൈയുമടക്കം കൃഷ്ണമേനോന്റെ പ്രസിദ്ധമായ വസ്ത്രധാരണരീതിയടക്കം കൈയടക്കത്തോടെയാണ് ഒരുക്കിയിട്ടുള്ളത്.
നാക് സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന കോളേജ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടാണ് വിശ്വപൗരൻ വി.കെ. കൃഷ്ണ മേനോന്റേ അർദ്ധകായ ശിൽപം കോളജിന്റെ മുൻപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കെ.വി.കിഷോർ, കെ.ചിത്ര എന്നിവർ ശിൽപനിർമ്മാണത്തിൽ സഹായികളായി. ശിൽപത്തിന്റെ അനാച്ഛാദനം ഉടൻ നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.