മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെയും ഹരിതകേരളം ജില്ലാമിഷന്റെയും നേതൃത്വത്തിൽ മാലിന്യസംസ്ക്കരണ രംഗത്തെ പുതിയരീതികളും സാദ്ധ്യതകളും വ്യക്തമാക്കുന്ന പ്രദർശനമേള ഒമ്പതു മുതൽ 11 വരെ മട്ടന്നൂരിൽ നടക്കും. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കളക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭകർ, സർക്കാർ വകുപ്പുകൾ, കുടുംബശ്രീ, ഫുഡ് കോർട്ടുകൾ തുടങ്ങിയവയുടെ 40ഓളം സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. പത്തിന് പാഴ്വസ്തുക്കളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്ന മത്സരം നടക്കും. മാലിന്യസംസ്ക്കരണ മേഖലയെക്കുറിച്ച് ക്വിസുകൾ, ഓപ്പൺ ഫോറം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.സമാപന സമ്മേളനം 11ന് വൈകീട്ട് നാലിന് കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ നഗരസഭാദ്ധ്യക്ഷ അനിതാ വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, സെക്രട്ടറി എസ്.വിനോദ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |