കണ്ണൂർ:കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 23ാമത് തവണയും എസ്.എഫ് .ഐക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പു നടന്ന മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. കെ.എസ്.യു- എം.എസ്.എഫ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 126 കൗൺസിലർമാരിൽ 118 കൗൺസിലർമാർ വോട്ട് ചെയ്തപ്പോൾ 86 ഓളം വോട്ടു നേടിയിട്ടാണ് എസ്.എഫ്.ഐ വിജയിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ശ്രീകണ്ഠാപുരം എസ്. ഇ.എസ് രണ്ടാം വർഷ എം.സി.ജെ വിദ്യാർത്ഥിയുമായ കെ.സാരംഗ്,ജനറൽ സെക്രട്ടറിയായി കാസർകോട് ജില്ലാ കമ്മിറ്റി അംഗവും നെഹറു കോളേജ് മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനി പി.അശ്വതി ,വൈസ് ചെയർമാനായി മോറാഴ കോഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥി വി.ആദർശും തിരഞ്ഞെടുക്കപ്പെട്ടു കണ്ണൂർ അഴിക്കോട് സ്വദേശിയാണ്.ലേഡി വൈസ് ചെയർപേഴ്സണായി മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥിനി എ.ആര്യ തിരഞ്ഞെടുക്കപ്പെട്ടു.ജോയിന്റ് സെക്രട്ടറിയായി കരിന്തളം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി കെ.വി.ആദർശും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് കുത്തുപറമ്പ് നിർമലഗിരി കോളേജ് വിദ്യാർത്ഥിനിയായ ആതിരയും കാസർകോട് എക്സിക്യൂട്ടീവ് ആയി കാസർകോട് ഗവ:കോളേജ് വിദ്യാർത്ഥി
അഖിൽ രാജും തിരഞ്ഞെടുക്കപ്പെട്ടു.നേരത്തെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്,എഫ്.ഐ സ്ഥാനാർത്ഥി ശിവപ്രഭ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |