കൂത്തുപറമ്പ്: ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറി പാറാലിൽ അപകടത്തിൽപ്പെട്ടു. മംഗളൂരു ഭാരത് പെട്രോളിയം കമ്പനിയിൽ നിന്ന് ഗ്യാസ് സിലിണ്ടറുമായി പാനൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ കൂത്തുപറമ്പ് - തലശ്ശേരി കെ എസ് ടി പി റോഡിലായിരുന്നു അപകടം .
ഡിവൈഡറിൽ സ്ഥാപിച്ച സോളാർ വിളക്കുകാലുകൾ തകർന്നിട്ടുണ്ട്. എന്നാൽ ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്റ്റിയറിംഗ് റാഡ് പൊട്ടി നിയന്ത്രണം വിട്ടാണ് ലോറി ഡിൈവഡറിലേക്ക് ഇടിച്ചു കയറിയതെന്ന് ഡ്രൈവർ പറഞ്ഞു.അപകടത്തിൽപ്പെട്ട വാഹനത്തിലെ സിലണ്ടറുകൾ പിന്നീട് മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ലോറി നീക്കി. കൂത്തുപറമ്പ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |