പയ്യന്നൂര്‍: രാമന്തളി കുന്നരു വടക്കേ ഭാഗത്ത് ടിപ്പർ ലോറി തീവെച്ച് നശിപ്പിച്ചു.വെള്ളിയാഴ്ച പുലർച്ചെ
1.30 മണിയോടെയാണ് സംഭവം. കുന്നരുവിലെ ഒ.മോഹനന്റെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള
ടിപ്പർ ലോറിയാണ് അഗ്നിക്കിരയാക്കിയത്.
പതിവ് പോലെ കുന്നരു വടക്കേ ഭാഗം എ.കെ.ജി. ബസ് സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കാണ് രാത്രിയുടെ മറവിൽ അക്രമികൾ തീവച്ചത്. വിവരമറിഞ്ഞ് എസ്.ഐ. അനിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തുമ്പോഴേക്കും പരിസരവാസികൾ വെള്ളമൊഴിച്ച് തീകെടുത്തിയിരുന്നുവെങ്കിലും ലോറിയുടെ കാബിനും എൻജിനും പൂർണമായും കത്തി നശിച്ചിരുന്നു. പെട്രോൾ ഒഴിച്ചാണ് തീവെച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ലോറിയുടെ പിൻഭാഗത്തെ ടയറുകൾക്ക് മുകളിൽ ഓലചൂട്ട് കത്തിച്ചുവെച്ച നിലയിലായിരുന്നു.കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |