കണ്ണൂർ: കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് നേതൃത്വത്തിൽ മിനി ഡയറി ഫാം, പൗസ് ഹോൾഡ് ഫുഡ് പ്രൊസസിംഗ് മൊബൈൽ ഫോൺ ആക്സസറീസ് എന്നീ പദ്ധതികളുടെ ഉദ്ഘാടനം പയ്യാമ്പലം ദിനേശ് കേന്ദ്ര സംഘം ഓഫീസിൽ 13ന് നടക്കും. രാവിലെ പത്തിനു ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ നടപ്പാക്കിയ പുകവലിക്കെതിരെയുള്ള നയത്തിന്റെ ഭാഗമായി ബീഡി വ്യവസായത്തിലെ പ്രതിസന്ധിയും തൊഴിലാളികൾ പട്ടിണിയിലാകുന്ന അവസ്ഥയും വന്നുചേർന്നിരിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ കെ.പി.സഹദേവൻ പറഞ്ഞു.പുതിയ നയം കാരണം പ്രയാസത്തിലായവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. 20 കോടി രൂപ വിവിധ സ്കീമുകളിൽ കൂടി നടപ്പാക്കാൻ കഴിഞ്ഞതായി ക്ഷേമനിധി ബോർഡ് അധികൃതർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ എം.കെ.ദിനേശ് ബാബു, വി.വി.ശശീന്ദ്രൻ, ടി.പി.ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |