കൊട്ടിയൂർ: വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയാക്കാനുള്ള സുപ്രീം കോടതി വിധിയിൽ വനാതിർത്തി പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപ്പുനം വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നീണ്ടുനോക്കിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കണ്ടപ്പുനം വനം വകുപ്പ് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അദ്ധ്യക്ഷത വഹിച്ചു.
കേളകത്ത് സമര പ്രഖ്യാപനം
കേളകം: വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേരള ഇന്റിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തിൽ കേളകത്ത് സമര പ്രഖ്യാപനം നടത്തി. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഫ ജില്ല പ്രസിഡന്റ് ജിജി മുക്കാട്ടുകാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ,ജിൽസ് എം.മേക്കൽ, ജോയി ജോസഫ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |