കാസർകോട് : മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഫെസ്റ്റോ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസ് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു. ജില്ലാ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. കെ.പി.ഗംഗാധരൻ, വി.ചന്ദ്രൻ ,കെ ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കോംപ്ലെക്സിൽ കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സുധീഷ് , മനോജ് എന്നിവർ സംസാരിച്ചു. പി എസ് സി ഓഫീസിന് മുന്നിൽ ബി രാധാകൃഷ്ണൻ , വിപിൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ എ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സന്ദീപ്, ബാബുരാജ് എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം താലൂക്കിൽ യു. ശ്യാം ഭട്ട് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |