കണ്ണൂർ: കെ.സ്റ്റോർ പിൻവലിക്കുക,ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സപ്ലൈകോയിലെ നിയമന നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ ജീവനക്കാർ സത്യാഗ്രഹ സമരം നടത്തും. നാളെ രാവിലെ 10 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് സപ്ലൈകോ നാഷണൽ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ. ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ആർ.വിജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ട പ്രകാരം നൽകിയ ഭക്ഷ്യ കിറ്റ് ഉൾപ്പെടെയുള്ളവയ്ക്ക് 1600 കോടി രൂപ സർക്കാർ സപ്ലൈകോവിന് നൽകാനുണ്ട്. മുഖ്യമന്ത്റിക്കും വകുപ്പ് മന്ത്റിക്കും സി.എ.സി മുൻപാകെ സമരനോട്ടീസ് നൽകിയെങ്കിലും ഒരു ചർച്ചക്ക് വിളിക്കാൻപോലും തയ്യാറാവുന്നില്ലെന്നും വിജയകുമാർ പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് മുഖത്തല, ദേശീയ വർക്കിംഗ് കമ്മറ്റി അംഗം കെ.സി.കരുണാകരൻ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |