SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.20 PM IST

ഇനി പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് സെന്റർ: കാൻസർ ഗവേഷണത്തിൽ മുന്നിൽ നിൽക്കാൻ എം.സി.സി

mcc

തലശേരി: മലബാർ കാൻസർ സെന്ററിനെ പി.ജി ഇൻസ്റ്റിറ്റ്യൂട്ടാക്കി വികസിപ്പിക്കാനുള്ള സർക്കാർ തീരുമാനം കാൻസർ ചികിത്സയിൽ നിർണായകമാകും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് എം.സി.സിയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനമായത്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ഗവേഷണ വിദ്യാർത്ഥികളെ ഇതോടെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.രാജ്യത്തെ പ്രധാന കാൻസർ ചികിത്സാകേന്ദ്രമായി ഇതോടെ എം.സി.സി മാറും.

കിഫ്ബി ഒന്നാംഘട്ടത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ 350 വിദ്യാർത്ഥികൾക്ക് താമസിക്കാനാവശ്യമായ സ്റ്റുഡന്റ്‌സ് ഹോസ്റ്റൽ നിർമാണം തുടങ്ങി. 32 കോടി രൂപയുടെ ഏഴുനില കെട്ടിടമാണ് ഹോസ്റ്റലിനായി നിർമിക്കുന്നത്. നഴ്‌സിംഗ് കോളേജ് വിപുലീകരണത്തിനും അനുമതിയായി. 25.5 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി.

ആധൂനികവത്കരണം ഇങ്ങനെ

കീമോ തെറാപ്പിയിൽ 84 കിടക്കകൾ

ആകെ 750 കിടക്കകൾ

റേഡിയോ ബയോളജി ലാബ്

പുതിയ റേഡിയേഷൻ മെഷീൻ

81.69 കോടിയുടെ ഒ.പി–റേഡിയോ തെറാപ്പി ബ്ലോക്ക്

അത്യാധുനികമായ 34 ഒ.പികൾ

കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം

നാല് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ,

ലിഫ്റ്റുകൾ , പവർ ലോൺട്രി , നഴ്‌സസ് ഹോസ്റ്റൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക്

പതിനാലുനില കെട്ടിടം

പന്ത്രണ്ട് ഓപറേഷൻ തീയേറ്റർ

20 ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ മുറികൾ

ഗസ്റ്റ് ഹൗസ്

കീമോ തെറാപ്പിയ്ക്ക് കൂടുതൽ സൗകര്യം
റേഡിയോ തെറാപ്പി വിഭാഗത്തിൽ 84 കിടക്കയുള്ള കീമോതെറാപ്പി വാർഡുണ്ടാവും. നിലവിൽ 34 ബെഡാണ് ഇവിടെയുള്ളത്. റേഡിയോ ബയോളജി ലാബ്, റേഡിയോ തെറാപ്പി, സർജറി വിഭാഗങ്ങളും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കും. പുതിയ റേഡിയേഷൻ മെഷീനും സജ്ജമാക്കും. കൂടുതൽ രോഗികൾക്ക് റേഡിയേഷനും കീമോയും നടത്താൻ പുതിയ ബ്ലോക്ക് തുറക്കുന്നതോടെ സാധിക്കും.


14 നില കെട്ടിടത്തിന്റെ ടെൻഡർ തുടങ്ങി
കിഫ്ബി രണ്ടാംഘട്ടത്തിൽ 398 കോടി രൂപയുടെ 14 നില കെട്ടിട നിർമ്മാണത്തിനുള്ള ടെൻഡർ നടപടി തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പ്രവൃത്തി തീർക്കും. പന്ത്രണ്ട് ഓപ്പറേഷൻ തിയറ്റർ, 20 ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ മുറികൾ എന്നിവ ഇതിലുണ്ടാകും. ഭരണവിഭാഗവും പുതിയ വാർഡുകളും ഇവിടെ സജ്ജീകരിക്കും. ഗസ്റ്റ്ഹൗസ് നിർമ്മാണവും കിഫ്ബി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടും.

മികച്ച ഫാക്കൽറ്റിയും മറ്റു അനുബന്ധ സൗകര്യങ്ങളും വരുന്നതോടെ എം.സി.സിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയും.

ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ

ഡയറക്ടർ


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.