കണ്ണൂർ:ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക,കർഷകരുടെയും ജനങ്ങളെയും രക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ സംഘടിപ്പിക്കുന്നതിന് കിസാൻ സഭ ജില്ല എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു .24 ന് രാവിലെ ഒൻപതരക്ക് കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ല അസി.സെക്രട്ടറി കെ.ടി. ജോസ് പ്രസംഗിക്കും. ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ ലീഡറും പി.കെ. മധുസൂദനൻ ഡെപ്യൂട്ടി ലീഡറും പായം ബാബുരാജ് ഡയരക്ടറുമായ ജാഥ വൈകീട്ട് കൊട്ടിയൂർ നീണ്ട് നോക്കിയിൽ സമാപിക്കും.സമാപന പൊതുസമ്മേളനം സി.പി.ഐ. കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ എം പി. ഉദ്ഘാടനം ചെയ്യും.യോഗത്തിൽ പി.കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഷൈജൻ, എ.പ്രദീപൻ, കെ.വി.ഗോപിനാഥ്, കണ്ണാടിയൻ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |