കണ്ണൂർ: കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക അവസ്ഥ വീണ്ടെടുക്കേണ്ട ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണെന്ന് തിരിച്ചറിഞ്ഞ് 'കടലിനെ അറിയാം കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം' എന്ന മുദ്രാവാക്യവുമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെ കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് 'ശുചിത്വ സാഗരം സുന്ദര തീരം'.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, എൻ.എസ്.എസ്. വോളണ്ടിയർമാർ, മറ്റ് സന്നദ്ധ സംഘടനകൾ, വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |