SignIn
Kerala Kaumudi Online
Saturday, 20 April 2024 6.43 PM IST

അന്താരാഷ്ട്ര യോഗ ദിനാചരണം: ജില്ലയിൽ നൂറ് കേന്ദ്രങ്ങളിൽ

yoga

കണ്ണൂർ : ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും പ്രചരണത്തിനുമായി രാജ്യമാകെ യോഗ ദിനാചരണം നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നൂറ് കേന്ദങ്ങളിൽ യോഗ ദിനാചരണം നടത്തും.
ജില്ലാതല ഉദ്ഘാടനം കക്കാട് മാതാ അമൃതാനന്ദമയി മഠത്തിൽ യോഗദിനാചരണത്തിന്റെ സംസ്ഥാന കൺവീനർ കെ.രഞ്ജിത്ത് നിർവ്വഹിക്കും.എൻ.ഹരിദാസ് , അഡ്വ.അർച്ചന , കെ.രതീഷ് , സി.നാരായണൻ തുടങ്ങിയവർ പങ്കെടുക്കും . എം.ആർ.സുരേഷ് ഇരിട്ടിയിലും പി.സത്യപ്രകാശ് പാനൂരിലും എ.പി.ഗംഗാധരൻ തളിപ്പറമ്പിലും പി.ബാലകൃഷ്ണൻ പടപ്പേങ്ങാടും പി.ആർ.രാജൻ ചെമ്പിലോടും അഡ്വ. വി.രത്നാകരൻ തലശ്ശേരിയിലും വി.പി.സുരേന്ദ്രൻ പൊയിലൂരും ആനിയമ്മ രാജേന്ദ്രൻ മണക്കടവിലും അരുൺ കൈതപ്രം അഞ്ചരക്കണ്ടിയിലും അഡ്വ. ശ്രീധര പൊതുവാൾ പയ്യന്നൂരിലും പങ്കെടുക്കും . വാർത്താസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ് നേതാക്കളായ ബിജു ഏളക്കുഴി , എം.ആർ.സുരേഷ് , സിനാരായണൻ , കെ.രതീഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.