കാഞ്ഞങ്ങാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ്-ബി.ജെ.പി, എസ് .ഡി.പി.ഐ- ജമാ അത്ത് ഇസ്ലാമി നടത്തുന്ന അക്രമവും എൽ ഡി എഫ് വിരുദ്ധ ഗൂഡാലോചനകളും തുറന്നു കാണിക്കുന്നതിനു മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് ബഹുജന റാലി നടക്കും. പ്രകടനം വൈകുന്നേരം മൂന്നരക്ക് ടൗൺ ഹാൾ പരിസരത്തു നിന്ന് ആരംഭിക്കും. നോർത്ത് കോട്ടച്ചേരിയിൽ പൊതുയോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ പ്രമുഖ എൽ.ഡി.എഫ് നേതാക്കൾ സംബന്ധിക്കും പ്രകടനത്തിലും പൊതുയോഗത്തിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് ഏരിയാ കമ്മിറ്റിഅഭ്യർത്ഥിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |