തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം 26, 27 തീയ്യതികളിൽ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കും. 26 ന് ഉച്ചക്ക് 2.30 ന് പി.വി.എസ് നമ്പ്യാർ നഗറിൽ മുതിർന്ന അംഗം എ.ആർ.സി നായർ പതാക ഉയർത്തും . വൈകുന്നേരം 3ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ: പി.സന്തോഷ് കുമാർ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകുന്നേരം 5 മണിക്ക് കാഞ്ഞിരങ്ങാട് ടൗണിന് സമീപം കെ.എൻ.ചാലിൽ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി വി.വി.കണ്ണൻ, സ്വാഗത സംഘം ചെയർമാൻ പി.വി.ബാബു, കൺവീനർ ഒ.വി.പ്രമോദ് , സി.ലക്ഷ്മണൻ, പി.കെ.മുജീബ് റഹമാൻ, മണ്ഡലം കമ്മിറ്റി അംഗം ടി.വി.നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |