SignIn
Kerala Kaumudi Online
Thursday, 25 April 2024 4.38 PM IST

കേരളത്തിൽ സഞ്ചരിക്കുന്ന അടിയന്തിരവസ്ഥ: കെ.കെ രമ

kkrema

കണ്ണൂർ: കേരളത്തിൽ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണെന്ന് കെ.കെ.രമ എം.എൽ.എ ആരോപിച്ചു. കണ്ണൂർ ഗുരുഭവനിൽ മനുഷ്യാവകാശ സമിതി നടത്തിയ അടിയന്തിരാവസ്ഥയുടെ വർത്തമാനം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഇന്ത്യയിൽ നരേന്ദ്രമോദി നടപ്പിലാക്കുന്നതു പോലെ കേരളത്തിലും പിണറായി വിജയന്റെ ഭരണത്തിലും സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥയാണ് നടപ്പിലാക്കുന്നത്. ജനകീയ പ്രതിഷേധത്തെ ഭയക്കുകയാണ് കേരളത്തിലെ ഭരണാധികാരികൾ. ഭീകരമായ സാഹചര്യത്തിലാണ് കേരളം കടന്നു പോകുന്നത്. ഒരു എം.പിയുടെ ഓഫിസ് പോലും ബഫർ സോൺ വിഷയത്തിൽ അക്രമിക്കപ്പെടുകയാണ്. സമരം ചെയ്യാൻ പോലും അവകാശമില്ലാത്ത രീതിയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി. പരിപാടിയിൽ ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.സി ഉമേഷ്ബാബു ,പ്രൊഫ.കെ.പി.സജി, അഡ്വ.വിനോദ് പയ്യട,കെ.സുനിൽകുമാർ, എന്നിവർ സംസാരിച്ചു. പി.ടി ഭാസ്‌കരൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.