കാഞ്ഞങ്ങാട് : അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് - എൽ.ഡി.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സോയ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാലുമാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സബീഷ്, കെ.ആർ.അനിഷേധ്യ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത്, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ടി.സുജേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സതീഷ് പുതുച്ചേരി, ജില്ലാ പ്രസിഡന്റ് വസന്തകുമാർ കാട്ടുകുളങ്ങര, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ, എൻ.വൈ.എൽ സംസ്ഥാന ട്രഷറർ റഹീം ബണ്ടിച്ചാൽ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബിപിൻ രാജ് പായം എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |