SignIn
Kerala Kaumudi Online
Friday, 29 March 2024 8.28 PM IST

ഒരു വീടിന് പത്ത് ഗ്രോ ബാഗ് ; കാർഷിക വിപ്ളവമൊരുക്കും കല്ല്യാശേരി

kal

കല്യാശ്ശേരി: കർഷകരെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പച്ചക്കറി കൃഷിക്ക് ആവശ്യമായ ഗ്രോബാഗുകൾ തയ്യാറാക്കി നൽകുന്ന പദ്ധതിയുടെ ലക്ഷ്യം തന്നെ ഇതാണ്. ഓരോ വീടുകളിലും പത്ത് ഇനം തൈകൾ അടങ്ങിയിട്ടുള്ള 10 ഗ്രോബാഗുകൾ നൽകാനാണ് പദ്ധതി.

കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഹൈബ്രിഡ് വിത്തുകളിൽ നിന്ന് തൈകൾ ഉൽപാദിപ്പിച്ചു നൽകുന്ന നഴ്‌സറി പ്രവർത്തനം തുടങ്ങി. പുതുതലമുറയിൽ കൃഷിയിൽ താൽപര്യമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ അമ്പതോളം ഗ്രോബാഗുകളും നൽകും.

സ്വയംസംരംഭകർക്ക് കൈത്താങ്ങ്

ഒരു വർഷം 60 ആളുകൾക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ സ്വയംസംരംഭക പദ്ധതി ആരംഭിക്കുന്നതിനുള്ള രൂപരേഖ പഞ്ചായത്ത് തയ്യാറാക്കി കഴിഞ്ഞു. വ്യക്തികൾക്കും ഗ്രൂപ്പിനും തുടങ്ങാൻ സാധിക്കുന്ന സ്വയം സംരംഭങ്ങളാണ് പഞ്ചായത്ത് ആവിഷ്‌കരിക്കുന്നത്. സംരംഭകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി അവരെ മുൻനിരയിൽ കൊണ്ടുവരിക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.കൂൺ കൃഷി, തേനീച്ച വളർത്തൽ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെ കാർഷികോൽപ്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ ഇതിലുൾപ്പെടുന്നു. ഡി ടി സിക്ക് പദ്ധതി സമർപ്പിച്ചുകഴിഞ്ഞു. ഡി.ടി.സി യുടെ അംഗീകാരം ലഭിച്ചാൽ ഉടനെ പദ്ധതി നടപ്പിലാക്കും.

' കല്യാശ്ശേരി പഞ്ചായത്തിന് കീഴിൽ കുട്ടികൾക്കായുള്ള പോഷകാഹാര പദ്ധതി, വയോജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പദ്ധതികൾ എന്നിങ്ങനെ നിരവധി പദ്ധതികൾ നടന്നുവരുന്നുണ്ട്. ഒരുവർഷം അറുപതോളം ആളുകൾക്ക് തൊഴിൽ നൽകുന്നതിനും കൃഷിക്ക് നൽകിക്കൊണ്ടുമാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ' ടി ടി ബാലകൃഷ്ണൻ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.