മടിക്കൈ: ജനമൈത്രീ പോലീസ് നീലേശ്വരം, മടിക്കൈ ഗ്രാമ പഞ്ചായത്ത് , എസ് .പി.സി യൂണിറ്റ് ഗവഹയർ സെക്കന്ററി സ്ക്കൂൾ കക്കാട്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് കണ്ണർ ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ കക്കാട്ട് ബങ്കളം സഹൃദ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ് വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമ പത്മനാഭൻ, നീലേശ്വരം സബ് ഇൻസ്പെക്ടർ കെ. ശ്രീജേഷ് , വാർഡ് മെമ്പർ വി.രാധ, ആസ്റ്റർ മിംസ് ഹോസ്പ്പിറ്റൽ ഡോക്ടർ സി.നിവേദ്, പൊലീസ് ഉദ്യോഗസ്ഥരായ എം.മഹേശൻ , തങ്കമണി എന്നിവർ സംസാരിച്ചു.ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി സ്വാഗതവും ശൈലജ എം.നന്ദിയും പറഞ്ഞു.
കക്കാട്ട് ബങ്കളം സഹൃദ വായനശാലയിൽ മെഡിക്കൽ ക്യാമ്പ് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എസ്. പ്രീത ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |