SignIn
Kerala Kaumudi Online
Friday, 19 April 2024 8.02 PM IST

റവന്യു ഫയൽ അദാലത്തിന് തുടക്കം

collector
താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യു അദാലത്ത് ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവ്വഹിക്കുന്നു.

കാസർകോട് :സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫയൽ അദാലത്തിന്റെ ഭാഗമായുള്ള റവന്യു ഫയൽ അദാലത്തിന് ജില്ലയിൽ തുടക്കമായി. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യു അദാലത്ത് ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവ്വഹിച്ചു. തഹസിൽദാർ വി.എ. ജൂഡ് അദ്ധ്യക്ഷത വഹിച്ചു. കാസർകോട് വില്ലേജ് ഓഫീസിലെ 18 കേസുകൾ തീർപ്പാക്കിയാണ് ജില്ലാതല ഉദ്ഘാടനം നടത്തിയത്. ജൂലായ് ഒന്നു മുതൽ 15 വരെ വില്ലേജ് തലത്തിലും 19, 20, 21 തീയതികളിൽ വിവിധ താലൂക്കുകളിലും 25, 26 എന്നീ തിയതികളിൽ റവന്യൂ ഡിവിഷണൽ ഓഫീസ് തലത്തിലും 27 ന് സബ് ഓഫീസുകളിലും ആഗസ്റ്റ് 3 ന് കളക്‌ടറേറ്റിലും അദാലത്ത് നടത്തും. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ.രമേശൻ സ്വാഗതവും ഭൂരേഖ തഹസിൽദാർ വി.എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, RAVANYU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.