SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.23 PM IST

സാംസ്കാരിക പ്രവർത്തകരുടെ മൗനം ലജ്ജാവഹം: മുല്ലപ്പള്ളി

mullappally

പയ്യന്നൂർ : ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ പ്രതികരിക്കാൻ ഭയപ്പെടുന്ന സാംസ്കാരിക പ്രവർത്തകർ അവസരവാദ രാഷ്ട്രീയത്തിനുടമകളാണെന്നും വേണ്ടിടത്ത് പ്രതികരിക്കാത്ത ഇത്തരക്കാരുടെ മൗനം ലജ്ജാകരമാണെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രമചന്ദ്രൻ പറഞ്ഞു.

ഗാന്ധി നിന്ദക്കെതിരെ കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ല കമ്മിറ്റി ഗാന്ധി പാർക്കിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തസാക്ഷി ദിനത്തിൽ മത്സരിച്ച് ഗാന്ധിയെ പുകഴ്ത്താറുള്ള സാംസ്കാരിക നായകരുടെ പ്രസംഗങ്ങൾ കാപട്യം നിറഞ്ഞതാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ല പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.നാരായണൻകുട്ടി, അഡ്വ: ഡി.കെ.ഗോപിനാഥ്, വി.സി.നാരായണൻ, എം.കെ.രാജൻ, കെ.ജയരാജ്, കെ. രമേശൻ, വി.മണികണ്ഠൻ,പി.വി. ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു. കെ.ജയപ്രസാദ് സ്വാഗതവും സി.വി.എ. ജലീൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.