SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.17 PM IST

വർക്ക്ഷോപ്പിൽ നിന്ന് മോഷണം പോയ കാർ തമിഴ് നാട്ടിൽ കണ്ടെത്തി

car

പരിയാരം: വർക്ക്ഷോപ്പിൽ നിന്ന് മോഷണം പോയ കാർ തമിഴ് നാട്ടിൽ കണ്ടെത്തി. പരിയാരം ആയുർവേദ കോളേജിന് സമീപം മേനച്ചൂരിലെ പി.പി അനീഷ്, വി.വി ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള അറബ് മോട്ടോർ വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ നവംബർ 29നാണ് സ്വിഫ്റ്റ് കാർ കളവു പോയത്. ഇരിട്ടി കൂട്ടു പുഴയിലെ അലവിക്കുട്ടിയുടേതാണ് കാർ.

ഇയാളുടെ ബന്ധു മുഹമ്മദ് റാഫി കാർപോളിഷ് ചെയ്യാനായി ഇവിടെ കൊണ്ട് വന്നത് വർക്ക്ഷോപ്പിന്റെ താക്കോൽ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് എടുത്ത് പൂട്ട് തുറന്നാണ് കാർ കൊണ്ടു പോയത്. സി.സി.ടി.വി കാമറയുടെ മോണിറ്റർ ഒഴികെയുള്ള സാധനങ്ങളും കവർച്ചക്കാർ കൊണ്ടു പോയിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് കാർ തമിഴ് നാട് തിരുവണ്ണാമലയിൽ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിയാരം എസ്.ഐ സതീശൻ, സീനിയർ സി.പി.ഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിലെത്തി കാർ കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.