പയ്യന്നൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എ. യുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ.
കരിവെള്ളൂർ അയത്രവയൽ സ്വദേശിയും കാറ്ററിംഗ് തൊഴിലാളിയുമായ കിണറ്റുകരയിൽ കെ.അനൂപ് (38) കരിവെള്ളൂർ തെരുവിലെ പുതിയ വീട്ടിൽ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്.ഐ. സി.സി.അബ്രഹാമും സംഘവും പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെ 4.15 ഓടെ ദേശീയ പാതയിൽ കരിവെള്ളൂർ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ പൊലീസ് പിടിയിലായത്.രണ്ട് ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഓരോ ഗ്രാം വീതമായാണ് രണ്ടാളുടെയും പക്കൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച മാരുതി എർട്ടിക കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഏതാനും ദിവസങ്ങളായി പൊലീസ് കരിവെള്ളൂരും പരിസരങ്ങളിലുമായി മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |