SignIn
Kerala Kaumudi Online
Thursday, 25 April 2024 5.57 PM IST

കരിന്തളത്ത് വിരിഞ്ഞു ആയിരം ഇതളുള്ള ചെന്താമര

thamara
കരിന്തളം വേളൂരിൽ വിരിഞ്ഞ ആയിരം ഇതളുള്ള താമര

കരിന്തളം : പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമർശമുള്ള ആയിരം ഇതളുകളുള്ള താമര"സഹസ്രദളപത്മം " കരിന്തളം വേളൂരിലും വിരിഞ്ഞു. തായ് വെറൈറ്റി ആയ ഷോംഗ് ഷാംഗ് തായിഎന്ന അപൂർവ്വമായ താമര വിരിഞ്ഞത്.വേളൂരിലെ ധന്യയുടെ വീട്ടുമുറ്റത്താണ് ഈ അപൂർവ പുഷ്പം പൂവിട്ടത്

ഉഷ്ണമേഖലയിലെ സസ്യമായ സഹസ്രദളപത്മം നമ്മുടെ കാലാവസ്ഥയിൽ പുഷ്പിക്കുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. വളരെയേറെ ശ്രദ്ധയും കരുതലും ഇതിന് ആവശ്യമാണ്. രണ്ട് മാസത്തിനുള്ളിലാണ് ഇവിടെ പൂവ് വിരിയിച്ചെടുത്തത്. മലപ്പുറത്ത് നിന്നും 6000 രൂപ നൽകിയാണ് ഇതിന്റെ കിഴങ്ങ് ധന്യ വാങ്ങിയത് .

കുമ്പള അനന്തപുരം ക്ഷേത്രത്തിൽ വിരിഞ്ഞ് നിൽക്കുന്ന ആയിരം ഇതളുള്ള താമര കണ്ടതിന് ശേഷമാണ് വീട്ടിൽ ഇത് വിരിയിച്ചെടുക്കാൻ ആഗ്രഹംം തോന്നിയതെന്ന് ധന്യ പറഞ്ഞു. ഇപ്പോൾ താമര വിത്തുകൾ വിറ്റ് മോശമല്ലാത്ത വരുമാനം ധന്യ നേടുന്നുണ്ട്. കരിന്തളം സുദർശനയിലെ സി.വി.മധു -എം.ചന്ദ്രിക ദമ്പതികളുടെ മകളാണ് ധന്യ. ഭർത്താവ് ശരത് ബാബുവിന്റെ പൂർണപിന്തുണയും ധന്യയ്ക്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.