പഴയങ്ങാടി:കനത്ത മഴയിൽ താവം മേൽപ്പാലത്തിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു.പാലത്തിലേ ഇടുങ്ങിയ റോഡിൽ കൂടി പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുഴികളിൽ വീണാണ് കടന്ന് പോകുന്നത്.
കെ.എസ്.ടി.പി റോഡിൽ എല്ലാ ഇടത്തും കുഴികൾ ഉണ്ടെങ്കിലും പാലത്തിലെ കുഴികൾ മരണ കുഴിയായി മാറിയിരിക്കുകയാണ്. പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.വിജിൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നുവെങ്കിലും അത് ഒന്നും തന്നെ നടപ്പിലായില്ല.2022-23 വർഷത്തെ ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷനായി തുക വകയിരുത്തിയിരുന്നു. അപകടകരമായ പാലത്തിലെ കുഴികൾ താത്ക്കാലികമായെങ്കിലും അടക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. താവം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |