SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.48 PM IST

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 16 മുതൽ

കണ്ണൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബാൾ (പുരുഷ- വനിത ) ചാമ്പ്യൻഷിപ്പ് 16 മുതൽ 19 വരെ മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ-അന്തർദേശീയ താരങ്ങൾ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. പുരുഷ വിഭാഗത്തിൽ പതിനാലും വനിതാ വിഭാഗത്തിൽ പതിനൊന്നും ടീമുകൾ മത്സരിക്കും.

ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം നാലരയ്ക്ക് മന്ത്റി വി.അബ്ദുറഹ്മാൻ നിർവഹിക്കും.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.മന്ത്റി.എം.വി.ഗോവിനൻ വിശിഷ്ടാതിഥിയാവും .മേയർ ടി.ഒ. മോഹനൻ കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ എന്നിവർ മുഖ്യാതിഥികളാവും. ഈ മത്സരത്തിൽ നിന്നും ഇരു വിഭാഗങ്ങളിലെയും സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായുള്ള പ്രചരണ വോളി ഇന്ന് വൈകീട്ട് നാലരക്ക് മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കും. സിനിമാ താരം സന്തോഷ് കീഴാ​റ്റൂർ നയിക്കുന്ന കണ്ണൂർ പ്രസ് ക്ലബും കളക്ടർ എസ്.ചന്ദ്രശേഖർ നയിക്കുന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിലും തമ്മിലാണ് മത്സരം.

സി​റ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ,സി.കെ. വിനീത് (മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ) മീഡിയ പ്രതിനിധികൾ കായിക സംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കാണികൾക്ക് ഗാലറിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.16 ന് രാവിലെ 7.30 ന് ആരംഭിക്കുന്ന ആദ്യ ദിവസത്തെ മത്സരം 9 കളികളോടെ രാത്രി 10 മണിക്ക് അവസാനിക്കും. രണ്ടാം ദിനം രാവിലെ 10 മണിക്ക് ക്വാർട്ടർ ഫൈനൽ മത്സരം നടക്കും. 19ന് രാവിലെ ലൂസേഴ്‌സ് ഫൈനലും ഉച്ച തിരിഞ്ഞ് വനിതാ വിഭാഗം ഫൈനലും 5.30ന് പുരുഷ വിഭാഗം ഫൈനൽ മത്സരവും നടക്കും.വനിതാ വിഭാഗത്തിൽ മലപ്പുറവും ഏറണാകുളവും തമ്മിലാണ് ആദ്യ മത്സരം. തുടർന്ന് കണ്ണൂർ ആലപ്പുഴയെ നേരിടും. 12 മണിക്ക് വയനാട് കോഴിക്കോടിനെ നേരിടും. പുരുഷ വിഭാഗത്തിൽ ആലപ്പുഴ കാസർകോടിനെയും തൃശ്ശൂർ പത്തനംതിട്ടയെയും നേരിടുമെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ പി.പി .ദിവ്യ ,ജനറൽ കൺവീനർ കെ.കെ.പവിത്രൻ, ഡോ.പി.പി.ബിനീഷ്, ഷിനിത്ത് പാട്യം എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.