SignIn
Kerala Kaumudi Online
Friday, 19 April 2024 4.18 PM IST

സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം; മുഖം തിരിച്ച് തദ്ദേശം

sports

കണ്ണൂർ:തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കണമെന്ന സർക്കാർ നിർദേശത്തോട് മുഖംതിരിച്ച് പഞ്ചായത്തുകളും നഗരസഭകളും. ജനുവരിയോടെ തദ്ദേശസ്ഥാപനങ്ങളിൽ കായികരംഗം കൈകാര്യം ചെയ്യാനുള്ള കൗൺസിൽ രൂപീകരിക്കാൻ കായിക വകുപ്പും തദ്ദേശ വകുപ്പും ചേർന്ന് തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.മാർച്ച് 15നുള്ളിൽ തദ്ദേശസ്ഥാപനങ്ങളിൽ സൊസൈ​റ്റി ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്ത ക്ലബുകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ രജിസ്​റ്റർ ചെയ്യാനായിരുന്നു നിർദ്ദേശം.

ക്ലബ്ബുകളെ തദ്ദേശ സ്പോർട്സ് കൗൺസിലുകളുടെ ഭാഗമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും താൽപ്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.ക്ലബുകളെ രജിസ്​റ്റർ ചെയ്യിക്കാൻ അധികൃതർ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. കൗൺസിലുകൾ രൂപവത്കരിക്കാൻ സർക്കാർ റിട്ടേണിംഗ് ഓഫിസർമാരെ വരെ ചുമതലപ്പെടുത്തിയതാണ് .കോർപ്പറേഷനുകളിൽ കളക്ടർമാരും നഗരസഭകളിൽ പഞ്ചായത്ത് അസിസ്​റ്റന്റ് ഡയറക്ടറും പഞ്ചായത്തുകളിൽ ബി.ഡി.ഒമാരുമാണ് വരണാധികാരികൾ.

ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പൊലീസ്, ആരോഗ്യം,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, കായിക രംഗത്ത് കഴിവുതെളിയിച്ചവർ, കായികാദ്ധ്യാപകർ തുടങ്ങിയവരാണ് തദ്ദേശ കൗൺസിലിന്റെ ഭാഗമാകേണ്ടത്. മദ്യം , മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗത്തിൽ നിന്നുമെല്ലാം മുക്തരാക്കി കുട്ടികളെയും യുവാക്കളെയും കായികമേഖലയോട് അടുപ്പിക്കാനുള്ള സാദ്ധ്യതയാണ് തദ്ദേശ സ്‌പോർട്‌സ് കൗൺസിലുകളിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ അധികൃതരുടെ ഈ മെല്ലെ പോക്ക് തദ്ദേശ സ്‌പോർട്‌സ് കൗൺസിലുകൾ യാഥാർത്ഥ്യമാകുന്നതിന് വെല്ലുവിളിയാവുകയാണ്.

മാർച്ച് 15നുള്ളിൽ ക്ലബുകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ രജിസ്​റ്റർ ചെയ്യാനായിരുന്നു നിർദ്ദേശം

 റിട്ടേണിംഗ് ഓഫിസർമാരെ നിയമിച്ചിട്ടും പ്രാദേശിക കൗൺസിലുകൾ രൂപീകരിക്കാനായില്ല

കായികമേഖലയിലും ജനകീയപങ്കാളിത്തം

കായിക മേഖലയുടെ പുരോഗതിക്ക് താഴെ തട്ടിൽ ജനപങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് പ്രാദേശിക സ്‌പോർട്‌സ് കൗൺസിലെന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ രജിസ്​റ്റർ ചെയ്ത സ്‌പോർട്‌സ് സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതാണ് പ്രധാന ദൗത്യം.
പ്രാദേശികമായി കളിസ്ഥലങ്ങളും കോർട്ടുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കായിക വികസനത്തിന് സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

ജില്ലാ സ്‌പോർട്‌സ് കൗൺസിലുകൾക്ക് നിലവിൽ കീഴ്ഘടകങ്ങൾ ഇല്ല. .പ്രാദേശിക കൗൺസിലുകളെ ജില്ല സ്‌പോർട്‌സ് കൗൺസിലുമായി അഫിലിയേ​റ്റ് ചെയ്താൽ അതുവഴി പുതിയ കായിക താരങ്ങളെ കണ്ടെത്താനും പരിശീലനം നൽകുന്നതിനായി വിവിധ പദ്ധതികൾ തയ്യാറാക്കാനും കഴിയും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.